രാജ്യത്തിലെ സ്വതന്ത്ര അന്വേഷണ സംഘടനയായ സി.ബി.ഐ അധികാരവര്‍ഗ്ഗത്തിന്റെ ചട്ടുകമായി മാറുന്നു എന്ന ആരോപണം ശക്തമാണ്. എന്നാല്‍ സി.ബി.ഐയുടെ ശക്തിയും നിഷപക്ഷതയും ചോര്‍ന്നിട്ടില്ലെന്ന് അന്വേഷണ ഏജന്‍സിയുടെ മുന്‍ തലവന്‍ ആര്‍.കെ രാഘവന്‍ പ്രതികരിക്കുന്നു. രണ്ടാം തലമുറ സ്‌പെക്ട്രം വിവാദത്തെക്കുറിച്ചും സി.ബി.ഐയുടെ ഭാവിയെക്കുറിച്ചും രാഘവനുമായി ‘ദ ഹിന്ദു’ ലേഖകന്‍ ജെ.വെങ്കിട്ടരാമന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും

രണ്ടാം തലമുറ സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ ആരംഭിച്ചിരിക്കുന്നു? എത്രത്തോളം നിഷ്പക്ഷമാകും ഈ അന്വേഷണം? കുപ്രസിദ്ധമായ പല കേസുകളുടെ അന്വേഷണത്തിലുണ്ടായപോലെയുള്ള അന്ത്യമാകുമോ ഇവിടെയും?

നിലവിലെ അന്വേഷണത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകംതന്നെ നിരവധി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ സുപ്രീംകോടതി ഒരു സമയക്രമം നിശ്ചയിക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.

നിലവില്‍ ക്രമക്കേട് നടന്നതിന്റെ അടിസഥാനത്തിലാണ് അന്വേഷണം. എന്നാല്‍ ആരെല്ലാം ഇതിന്‍രെ ഗുണഫലങ്ങള്‍ അനഭവിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ? കേസില്‍ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തേണ്ട ആവശ്യമുണ്ടോ?

ക്രമക്കേട് നടത്തിയവര്‍ക്കെതിരേ മാത്രമേ അന്വേഷണം നടത്താവൂ എന്ന നിലപാട് ശരിയല്ല. ഇതിന്റെ ഗുണഫലമനുഭവിച്ചവരെയും നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പുറത്തുകൊണ്ടുവരണം. അല്ലാത്തപക്ഷം കേസിന്റെ പ്രസക്തി നഷ്ടപ്പെടും.

വിഷയത്തില്‍ സുപ്രീംകോടതി ഒരു പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് താങ്കള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. അതിനെക്കുറിച്ച്?

ശരിക്കും ഇത്തരമൊരു സമിതി അത്യാവശ്യമാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി, ഹൈക്കോടതി ജഡ്ജി, മുതിര്‍ന്ന അഭിഭാഷകന്‍, സി.ബി.ഐ മുന്‍ മേധാവി എന്നിവര്‍ അംഗങ്ങളായുള്ള ഒരു സമിതി രൂപീകരിക്കുന്നത് നന്നായിരിക്കും. കേസന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് സമിതി സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

അടുത്ത പേജില്‍ തുടരുന്നു