എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷമണ്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 1st March 2014 7:47pm

bengaru-lakshman

ഹൈദരാബാദ്: ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷമണ്‍ അന്തരിച്ചു. 74 വയസായിരുന്നു. ഒരാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. 2000-01 കാലഘട്ടത്തില്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ 1999-2000 കാലഘട്ടത്തില്‍ റെയില്‍വേ സഹമന്ത്രിയുമായിരുന്നു.

1939ല്‍ ആന്ധ്രാ പ്രദേശില്‍ ജനിച്ച ബംഗാരു ലക്ഷമണ്‍ വളരെ ചെറുപ്പം തൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1975ലെ അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിരോധ വകുപ്പില്‍ അഴിമതി കാണിച്ചുവെന്ന കുറ്റത്തിന് നാലു വര്‍ഷം തടവിനു വിധിയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ബംഗാരു ലക്ഷമണിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

തെഹല്‍ക നടത്തിയ സ്റ്റിങ് ഓപ്പറേഷനെ തുടര്‍ന്ന് ബംഗാരു ലക്ഷമണ്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കേസിലുള്‍പ്പെട്ട് ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു.

Advertisement