ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ഭഗവത് ഝാ ആസാദ് (89) ദല്‍ഹിയില്‍ അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കുറച്ചു കാലം ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.

1988-89 കാലഘട്ടത്തിലാണ് ഭഗവത് ഝാ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നത്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്ന് ആറു തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Subscribe Us:

അദ്ദേഹത്തിന്റെ മകനായ കീര്‍ത്തി ആസാദ് മുന്‍ ക്രിക്കറ്റ് താരവും ദര്‍ഭംഗയില്‍ നിന്നുള്ള എം.പിയുമാണ്.