എഡിറ്റര്‍
എഡിറ്റര്‍
‘ഇന്ത്യയും ഇസ്രായേലും ചെകുത്താന്മാരുടെ രാജ്യം; മുസ്‌ലിങ്ങളുടെ ഉന്മൂലനമാണ് മോദിയുടേയും നെതന്യാഹുവിന്റേയും ലക്ഷ്യം’; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ പാക് ചാനലില്‍ വീണ മാലിക്ക്, വീഡിയോ
എഡിറ്റര്‍
Thursday 6th July 2017 7:18pm

കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് പാക് താരവും ടെലിവിഷന്‍ അവതാരികയുമായ വീണ മലിക്ക്. മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതെന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയെയാണ് വീണ മാലിക്ക് വിമര്‍ശിച്ചത്.

പ്രശസ്ത ടി.വി പ്രോഗ്രാമായ ബിഗ് ബോസിലൂടെയാണ് വീണ മാലിക്ക് ഇന്ത്യക്കാര്‍ക്ക് സുപരിചിതയാകുന്നത്. പിന്നീട് ചില ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയ വീണയുടെ പാക് ന്യൂസിലെ പരിപാടിയിലാണ് മോദിയേയും നെതന്യാഹുവിനേയും വിമര്‍ശിച്ചത്.

ഇന്ത്യയേയും ഇസ്രായേലിനേയും ക്രൂര രാഷ്ട്രങ്ങളെന്നാണ് വീണ അഭിസംബോധന ചെയ്തത്. പാക് ന്യൂസിലെ ബ്രേക്കിംഗ് ന്യൂസ് വിത്ത് വീണ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യയും ഇസ്രായേലും രാക്ഷസ രാജ്യങ്ങളാണെന്നും മുസ് ലിമുകളുടെ സര്‍വ്വനാശമാണ് ഇരു കൂട്ടരുടേയും ലക്ഷ്യമെന്നും വീണ പറഞ്ഞു.


Also Read: ധോണിയ്ക്ക് എന്തിന് ഇത്രയും ശമ്പളം നല്‍കണമെന്ന് പാക് ഇതിഹാസം റമീസ് രാജ; സോഷ്യല്‍ മീഡിയയില്‍ രാജയ്‌ക്കെതിരെ പൊങ്കാല


പരിപാടിയുടെ വീഡിയോ പാക് ന്യൂസ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. കശ്മീരിലേയും പാലസ്തീനിലേയും പാവങ്ങളേയും കൊന്നൊടുക്കുന്നവരാണ് ഇന്ത്യയും ഇസ്രായേലെന്നും വീണ മാലിക്ക് വീഡിയോയില്‍ പറയുന്നുണ്ട്.

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തെ ചരിത്രമായിട്ടാണ് ഇസ്രായേലും എന്‍.ഡി.എ നേതൃത്വവും വിലയിരുത്തുന്നത്. ഇരുവരും തമ്മില്‍ തന്ത്ര പ്രധാന കരാറില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം

Advertisement