എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക തയ്യാറാക്കാന്‍ ഉപസമിതിയെ നിയോഗിച്ചു
എഡിറ്റര്‍
Sunday 9th March 2014 6:05pm

v.m.sudheeran

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക തയ്യാറാക്കാന്‍ ഉപസമിതിയെ നിയോഗിച്ചു.

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. ഇന്നു ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഉപസമിതി സംബന്ധിച്ച തീരുമാനം ഉണ്ടായത്.

അതേസമയം ഇന്നത്തെ യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ചര്‍ച്ച ചെയ്തില്ല. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ 11ന്  തിരഞ്ഞെടുപ്പ് സമിതി വീണ്ടും ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നേതാക്കള്‍ ആരും തന്നെ പരസ്യ പ്രസ്താവനകള്‍ നടത്തരുത്. പാര്‍ട്ടിയെയും യു.ഡി.എഫിനെയും ദോഷകരമായി ബാധിക്കുന്ന പ്രസ്താവന നടത്തുന്നത് എത്ര തന്നെ ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisement