റിയാദ് : മൂന്ന് പതിറ്റാണ്ട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണയുന്ന കൊച്ചിന്‍ കൂട്ടായ്മയുടെ പ്രമുഖനും ഫോര്‍ക്കയുടെ ആക്ടിംഗ് ചെയര്‍മാനുമായ സൈനുദ്ദീന്‍ കൊച്ചിക്ക് റിയാദിലെ പ്രാദേശിക സംഘടനയുടെ പൊതു വേദിയായ ‘ഫോര്‍ക്ക’യാത്ര അയപ്പ് നല്‍കി.

Subscribe Us:

ഫോര്‍ക്കയുടെ രൂപീകരണ കാലം മുതല്‍ ഉണ്ടായിരുന്ന അംഗ സംഘടനാ പ്രതിനിധിയും, സജീവ സാന്നിധ്യം അറിയിച്ച സംഘാടകനും,
ഏറ്റെടുക്കുന്ന കര്‍ത്തവ്യം സമയ ബന്ദിതമായി ചെയ്തു തീര്‍ക്കണമെന്ന അര്‍പ്പണബോധവും, നേതൃത്വപാടവുമുളള വ്യക്തിത്വമായിരുന്നുവെന്ന് യാത്ര അയപ്പ് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ നാസര്‍ കാരന്തൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വൈസ് ചെയര്‍മാന്‍ വിജയന്‍ നെയ്യാറ്റിന്‍കര ഉല്‍ഘാടനം ചെയ്തു. സാം സാമുവല്‍, സത്താര്‍ കായംകുളം,അലി ആലുവ,ഷംസു പൊന്നാനി,സോണി കുട്ടനാട്, എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സൈനുദ്ദീന്‍ കൊച്ചിക്കുളള ഉപഹാരം ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ നല്‍കി. ജന.കണ്‍വ്വീനര്‍ സനൂപ് പയ്യന്നൂര്‍ സ്വാഗതവും,ട്രഷറര്‍ ഉമ്മര്‍ വലിയപറന്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, ഡൂള്‍ ന്യൂസ് റിയാദ്