Categories

കോഴിക്കോട് വനഭൂമി വില്‍ക്കാന്‍ ശ്രമം: നാല് പേര്‍ പിടിയില്‍

hands

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലില്‍ വനഭൂമി വില്‍ക്കാന്‍ ശ്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വനഭൂമിയുടെ മുന്‍ഭാഗത്തുളള രണ്ടര ഏക്കറിന്റെ മറയിലാണ് 33 ഏക്കറോളം വനഭൂമി വില്‍ക്കാന്‍ സംഘം ശ്രമിച്ചത്.

മുഖ്യപ്രതി കെ.ഹരിദാസനടക്കം നാലു പ്രതികളാണ് അറസ്റ്റിലായത്.

ഡി.എഫ്.ഒയുടെ നേതൃത്വത്തിലുളള സംഘം വനഭൂമിയിലെത്തി സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ വനഭൂമിയിലെഅതീവ പ്രാധാന്യമുളള പരിസ്ഥിതി ദുര്‍ബല മേഖലയാണ് സംഘം വില്‍കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാവുകയായിരുന്നു.

വനത്തിനുള്ളില്‍ റോഡുകള്‍ നിര്‍മിച്ചു, മരങ്ങള്‍ മുറിച്ചു,  കുളംകുഴിച്ചു തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ജോസ് മാത്യു, റേഞ്ച് ഓഫീസര്‍ കെ. സുനില്‍കുമാര്‍, താമരശേരി റേഞ്ച് ഓഫീസര്‍ കെ. സജു തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കെത്തിയത്.

വനംഭൂമി വില്‍ക്കാന്‍ ശ്രമിച്ചത് ക്രിമിനല്‍ കുറ്റമായതിനാല്‍ വനംവകുപ്പ് പൊലീസിനും പരാതി നല്‍കും.

Tagged with: