എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ഇ.ബിയുടെ വനഭൂമി ദുരുപയോഗത്തിനെതിരെ വനം മന്ത്രാലയത്തിന്റെ നോട്ടീസ്
എഡിറ്റര്‍
Saturday 9th November 2013 11:42am

kseb

ന്യൂദല്‍ഹി: ##കെ.എസ്.ഇ.ബിയുടെ വനഭൂമി ദുരുപയോഗത്തിനെതിരെ  കേന്ദ്ര വനം മന്ത്രാലയം നോട്ടീസ് അയച്ചു. ജീവനക്കാരുടെ പരാതിയുടെ തുടര്‍ന്ന് സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നോട്ടീസ്.

കെ.എസ്.ഇ.ബിയുടെ കീഴിലുള്ള വനഭൂമിയില്‍ വ്യാപക കൈയ്യേറ്റം നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.

വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ളതടക്കം കേരളത്തിലെ മുഴുവന്‍ വനഭൂമിയുടെയും ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

1961 മുതലുള്ള കണക്ക് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ കൈവശം ഇപ്പോള്‍ 14460.898 ഹെക്ടര്‍ വനഭൂമിയുണ്ട്. വൈദ്യുതി ബോര്‍ഡ് കമ്പനിയായതോടെ ഈ വനഭൂമിക്ക് മേലുണ്ടായിരുന്ന അവകാശം നഷ്ടമായി.

വനഭൂമിയിലുള്ള കൈവശാവകാശം സര്‍ക്കാറിനാണ്. പാട്ടക്കാലാവധി കഴിഞ്ഞാല്‍ വനഭൂമി സര്‍ക്കാരിലേക്ക് തിരികെയെടുക്കും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെയാണ്  വനഭൂമി പാട്ടത്തിന് നല്‍കുന്നത്.

ഇതിന്  കൈവശാവകാശ രേഖ നല്‍കാറില്ല. 1980ലെ വനസംരക്ഷണ നിയപ്രകാരം ഇത്തരത്തിലുള്ള വനഭൂമി മറ്റ് കമ്പനികളിലേക്ക് കൈമാറാന്‍ സാധിക്കില്ല. ഈ നിയമപ്രകാരമാണ് കേന്ദ്ര വനം വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

വെദ്യുതി ബോര്‍ഡിന്റെ  കൈവശമുള്ള വനഭൂമിയുടെ ഭൂരിഭാഗത്തിനും പാട്ടക്കരാറില്ലെന്നും ഇതുമൂലം ധാരാളം കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. കോര്‍പ്പറേറ്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement