Categories

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വനംകയ്യേറ്റം സംബന്ധിച്ച പരിശോധനകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം

forest

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി ജനവികാരം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വനം കയ്യേറ്റം സംബന്ധിച്ച എല്ലാ പരിശോധനകളും നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം.

സര്‍ക്കാര്‍ തീരുമാനപ്രകാരം വനംവകുപ്പാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സി.സി.എഫ് ഉത്തരവിറക്കി.

സര്‍വേ നടപടികള്‍, അതിര്‍ത്തി തിരിക്കല്‍ എന്നിവ നിര്‍ത്തി വെക്കാന്‍ ഡി.എഫ്.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മലയോര മേഖലകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുദ്ധിമുട്ടുണ്ടെന്നും വനംവകുപ്പ് വിലയിരുത്തി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ജനവികാരം നിലനില്‍ക്കുന്നതിനാലാണ് പരിശോധന നിര്‍ത്തിവെക്കാന്‍ വനംവകുപ്പ് ഉത്തരവായത്.

Tagged with: