എഡിറ്റര്‍
എഡിറ്റര്‍
‘പ്രവാസികളുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ ഓപ്പണ്‍ സ്‌കൈ സംവിധാനമൊരുക്കണം’
എഡിറ്റര്‍
Tuesday 19th June 2012 1:25pm

എയര്‍ ഇന്ത്യ സമരംമൂലം  അവധിക്കാലത്ത് നാട്ടിലെത്താനാകാതെ വിഷമിക്കുന്ന ഗള്‍ഫ് മലയാളികളെ  സഹായിക്കാന്‍ സര്‍ക്കാര്‍  ‘ഓപ്പണ്‍ സ്‌കൈ’ സംവിധാനമൊരുക്കണമെന്ന്  പൊന്നാനി എം.ഇ.എസ് കോളേജ് അലുംമിനി യു.എ.ഇ ചാപ്റ്റര്‍  ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട്  അഭ്യര്‍ത്ഥിച്ചു.

എയര്‍ ഇന്ത്യ സമരംമൂലം അവധിക്കാലത്ത് നാട്ടിലെത്താനാകാതെ ഗള്‍ഫ് മലയാളികള്‍ഏറെ  വിഷമിക്കുകയാണു
ജൂലൈയില്‍ ആരംഭിക്കുന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിന് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലും   ടിക്കറ്റ്  എടുത്ത  ആയിരക്കണക്കിനു കുടുംബമാണ്  എയര്‍ ഇന്ത്യ പൈലെറ്റുമാരുടെ സമരം മൂലം  നട്ടം തിരിയുന്നത്. അതേസമയം ഈ സന്ദര്‍ഭം  മുതലാക്കി മറ്റു വിമാന  സര്‍വീസുകള്‍  ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയും മൂന്നിരട്ടിയുമായി  വര്‍ധിപ്പിച്ചിരിക്കുന്നു.

ഇതോടെ ഗള്‍ഫില്‍ ചെറിയ ശമ്പളത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് അവധിക്കാലം  നാട്ടില്‍ ചിലവഴിക്കാമെന്നത് വെറും സ്വപ്നം മാത്രമായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍  ‘ഓപ്പണ്‍ സ്‌കൈ’ സംവിധാനമൊരുക്കി ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍  കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.

സര്‍വീസ് നിയന്ത്രണം നീക്കി നിലവില്‍ സര്‍വ്വീസ്  നടത്തുന്ന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ അനുവാദം നല്‍കി  കഴിഞ്ഞാല്‍  ഈ പ്രശ്‌നത്തിന്ന് ഉടനെ പരിഹാരം കാണാന്‍ കഴിയും. ഈ ഘട്ടത്തില്‍ ലാന്‍ഡിങ് ക്രമീകരണം ഏര്‍പ്പെടുത്തി ഇഷ്ടാനുസരണം സര്‍വീസ് നടത്താന്‍  ഈ റൂട്ടില്‍ സര്‍വ്വീസ്  നടത്തുന്ന എയര്‍ലൈനുകള്‍ക്ക്  കഴിയുമെന്നും യോഗം നിരീക്ഷിച്ചു.

യോഗത്തില്‍ പ്രസിഡണ്ട്  സലിം ബാബു അധ്യക്ഷത വഹിച്ചു . ജനറല്‍ സിക്രട്ടറി അക്ബര്‍ പാറമ്മേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും  ഗിരീഷ് മേനോന്‍  വരവുചിലവ് കണക്കും  അവതരിപ്പിച്ചു. പ്രൊഫസര്‍ ഷംസുദ്ദീന്‍ ,നാരായണന്‍ വെളിയംകോട്,യാക്കൂബ് ഹസ്സന്‍ ,ഷാജി ഹനീഫ, വിവേകാനന്ദന്‍.അഡ്വ.ബിനീത  എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ മജീദ് സ്വാഗതവും ഡോ.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പുതിയ  ഭാരവാഹികളായി  ഹാരീസ് വക്കയില്‍ പ്രസിഡണ്ട്, ഡോ.ഉണ്ണികൃഷ്ണന്‍ ,അബ്ദുള്‍ സത്താര്‍ വൈസ്  പ്രസിഡണ്ടുമാര്‍ ,സുധീര്‍ സുബ്രമണ്യന്‍  ജനറല്‍ സിക്രട്ടറി,ഷരീഫ് കുന്നത്ത് ,മുഹമ്മദ് വെളിയംകോട് സിക്രട്ടറിമാര്‍, അബ്ദുള്ളക്കുട്ടി  ട്രഷറുമായി   27 അംഗ  മേനേജിങ് കമ്മറ്റിയേയും  യോഗം തിരഞ്ഞെടുത്തു

Advertisement