ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന നൈറ്റ് ലബ്ബിന് തീപിടിച്ച് നാല് മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. വിദേശികള്‍ ധാരാളമായി എത്തുന്ന ഫുക്കേറ്റിലെ ഒരു ക്ലബ്ബിനാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്.

Ads By Google

നാല് പേരുടെ മരണം സ്ഥിരീകരിച്ചതായും എന്നാല്‍ ഇവര്‍ വിദേശികളാണോയെന്ന് ഇതുവരെ അറിവായിട്ടില്ലെന്നും തായ്‌ലന്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് ക്ലബ്ബിന് സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതാണ് അപകടകാരണമായത്.

ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ക്ലബ്ബിലേക്ക്‌ തീപടരുകയായിരുന്നു. ക്ലബ്ബില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നതും അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചു. അതേസമയം, 12 പേരെ പരിക്കുകളോടെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.