എഡിറ്റര്‍
എഡിറ്റര്‍
വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടപടി തുടങ്ങും: ചിദംബരം
എഡിറ്റര്‍
Saturday 2nd February 2013 11:37am

ന്യൂഡല്‍ഹി: വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനായുള്ള പദ്ധതികള്‍ തുടങ്ങണമെന്ന് ധനമന്ത്രി പി.ചിദംബരം. നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാനും ഉയര്‍ന്ന വളര്‍ച്ചനിരക്ക് തിരിച്ചുപിടിക്കാനും പരിഷ്‌കരണനടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads By Google

വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും അവരുടെ ആശങ്കകള്‍ നീക്കാനുമായി അടുത്തിടെ യൂറോപ്പിലെയും ഏഷ്യയിലെയും ഒട്ടേറെ രാജ്യങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തികമേഖലയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബറാവു, സെബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ, പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍, ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ജെ.ഹരിനാരായണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ധനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

Advertisement