ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കുന്ന ഏഷ്യന്‍ രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഏകദേശം 55,000 കോടി രൂപയുടെ വിദേശനിക്ഷേപം ഇന്ത്യയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

Ads By Google

ജനുവരി മുതല്‍ മാര്‍ച്ച് വരെയും പിന്നീട് ജുലൈയിലുമാണ് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ഇന്ത്യയിലെത്തിയത്.

Subscribe Us:

രൂപയുടെ ഇടിവ്, റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന അഭ്യൂഹങ്ങള്‍ എന്നിവയാവാം വിദേശനിക്ഷേപം വര്‍ധിക്കാന്‍ കാരണം എന്നാണ് കരുതുന്നത്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സാമ്പത്തിക രംഗം കനത്ത വെല്ലുവിളി നേരിട്ടില്ല എന്നതും വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു. കൂടാതെ പ്രണബ് മുഖര്‍ജിക്ക് പകരം ചിദംബരം ധനമന്ത്രിയായി ചുമതലയേറ്റതും ഇന്ത്യക്ക് ഗുണകരമായി.

സൗത്ത് കൊറിയയാണ് വിദേശനിക്ഷേപത്തില്‍ രണ്ടാമതുള്ള ഏഷ്യന്‍ രാജ്യം.