ന്യൂദല്‍ഹി:കുതിക്കുന്ന ഇന്ത്യന്‍ കാര്‍വിപണിയെ ലക്ഷ്യമാക്കി ഫോര്‍ഡ് ഇന്ത്യയിലെ അതിന്റെ രണ്ടാമത്തെ പ്ലാന്റ് തുടങ്ങാനൊരുങ്ങുന്നു. ഗുജറാത്തിലായിരിക്കും പ്ലാന്റ് തുടങ്ങുകയെന്ന് സൂചനയുണ്ട്. ഇതിനായി കമ്പനി അധികൃതര്‍ ഗുജറാത്ത് സര്‍ക്കാറിനെ സമീപിച്ചുകഴിഞ്ഞു.

2015 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്ലാന്റില്‍ നിന്നും ഫോര്‍ഡിന്റെ മികച്ച എട്ടുമോഡലുകള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. നാനോ കാര്‍ ഫാക്ടറിക്കായി അനുവദിച്ച സാനന്ദിന് സമീപത്തായിരിക്കും പുതിയ പ്ലാന്റെന്നും സൂചനയുണ്ട്.

നിലവില്‍ ജനറല്‍ മോട്ടോര്‍സ്, ടാറ്റ എന്നീ കമ്പനികള്‍ ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായി ഫോര്‍ഡിന്റെ 2ലക്ഷം യൂനിറ്റ് കപ്പാസിറ്റിയുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.