എഡിറ്റര്‍
എഡിറ്റര്‍
ഫോഡ് ക്ലാസിക്കിന് വമ്പന്‍ വിലക്കിഴിവ്
എഡിറ്റര്‍
Monday 27th January 2014 1:56pm

classic

വലിയൊരു സെഡാന്‍ ലാഭത്തില്‍ വാങ്ങണമെന്നുണ്ടോ ? എങ്കില്‍ ഒട്ടും വൈകാതെ ഫോഡ് ഡീലര്‍ഷിപ്പിലേക്ക് പൊക്കോളൂ.

സെഡാനായ ക്ലാസിക്കിന്റെ വില 70,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫോഡ് ഇന്ത്യ കുറച്ചിരിക്കുന്നത്.

ഇപ്പോള്‍ 5.18 ലക്ഷം രൂപ  7.73 ലക്ഷം രൂപയാണ് ഫോഡ് ക്ലാസിക്കിന്റെ കൊച്ചി എക്‌സ്!ഷോറൂം വില.

മാരുതി സ്വിഫ്ട് ഡിസയര്‍ , ഹോണ്ട അമെയ്‌സ് , ഫിയറ്റ് ലിനിയ ക്ലാസിക് എന്നിവയുമായുള്ള മത്സരത്തില്‍ ക്ലാസിക് പിന്തള്ളപ്പെട്ടതാണ് വിലകുറയ്ക്കാന്‍ ഫോഡിനെ പ്രേരിപ്പിച്ചത്.

ഇക്കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ 61 ശതമാനം ഇടിവാണ് ഫോഡ് സെഡാനുണ്ടായത്. 2012 ല്‍ 15,250 എണ്ണം വില്‍പ്പനയുണ്ടായിരുന്നത് 2013 ല്‍ 5,900 എണ്ണമായി ചുരുങ്ങി. 1.4 ലീറ്റര്‍ ഡീസല്‍ , 1.6 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ ക്ലാസിക്കിനു ലഭ്യമാണ്.

അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സാണിവയ്ക്ക്. ഡീസല്‍ ക്ലാസിക്കിനു 19.50 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

എന്‍ട്രിലെവല്‍ സെഡാനായ ഫോഡ് ക്ലാസിക്കിന്റെ വില ഒരു ലക്ഷം രൂപ വരെ കുറഞ്ഞു. പുതിയ വില 5.18 ലക്ഷം രൂപ മുതല്‍.

Autobeatz

Advertisement