എഡിറ്റര്‍
എഡിറ്റര്‍
പാക് പൗരന്‍ തന്നെ തോക്ക് ചൂണ്ടി വിവാഹം കഴിക്കുകയായിരുന്നെന്ന പരാതിയുമായി ഇന്ത്യന്‍ യുവതി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍
എഡിറ്റര്‍
Monday 8th May 2017 5:54pm


ഇസ്ലമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ ഭാര്യയെ കാണാനില്ലെന്ന പാകിസ്താന്‍ യുവാവിന്റെ പരാതിയില്‍ പുതിയ വെളിപ്പെടുത്തലുകള്‍. തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കല്ല്യാണം കഴിപ്പിക്കുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്നും ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ ഉസ്മ എന്ന യുവതി ആവശ്യപ്പെട്ടു.


Also read ‘ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ ഓഫീസിനു നേരെ സി.പി.ഐ.എം ആക്രമണം’; ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്കും റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തകള്‍ക്കും പിന്നിലെ സത്യമെന്ത്? 


പാക് പൗരനായ താഹിര്‍ അലിയായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ നവവധുവായ തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി ഉന്നയിച്ചിരുന്നത്. ഇന്ന് രാവിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തിയ താഹിര്‍ അലി അവിടെ വച്ച് ഭാര്യയെ കണ്ടെന്നും എന്നാല്‍ പിന്നീട് കോടതിയില്‍ ഉസ്മ എത്തിയപ്പോള്‍ ഇയാളെ കണ്ടില്ലെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ തന്റെ സമ്മതത്തോടെ നടന്ന വിവാഹമല്ലയിതെന്നും താന്‍ നിരന്തരം പീഡനത്തിരയാവുകയാണെന്നുമാണ് ഉസ്മ പറയുന്നത്. താഹിര്‍ നിരന്തരം പീഡിപ്പിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ഉസ്മ ഇസ്ലാമാബാദിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പീഡനത്തെക്കുറിച്ച് ഉസ്മ മജിസ്ട്രേറ്റിന് മൊഴി നല്‍ക്കുകയും ചെയ്തിട്ടുണ്ട്. തോക്ക് ചൂണ്ടിയാണ് തന്നെ അലി വിവാഹം ചെയ്തതെന്നും എമിഗ്രേഷന്‍ രേഖകളെല്ലാം കയ്യിലാക്കിയെന്നും പാക് ടി.വി ചാനലായ ജിയോ ന്യൂസില്‍ ഉസ്മ പറഞ്ഞു.


Dont miss വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


ഇരുപതുകാരിയായ ഉസ്മ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തങ്ങളെ സമീപിച്ചതായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയതായി പാക് വിദേശകാര്യവക്താവ് നഫീസ് സക്കറിയ സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ത്താ കുറിപ്പിലൂടെയാണ് നഫീസ് സക്കറിയ ഇക്കാര്യം വ്യക്തമാക്കിയത്.

‘അലിയുമായുള്ള വിവാഹം കഴിഞ്ഞെന്നും എന്നാല്‍ അയാള്‍ വേറെ വിവാഹം കഴിച്ചയാളെണെന്നും നാല് മക്കളുടെ അച്ഛനാണെന്നും പിന്നീടാണ് അറിഞ്ഞതെന്നുമാണ് ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചിട്ടുള്ളതെന്നാണ് നഫീസ് സക്കറിയ പറയുന്നത്.

നേരത്തെ ഭാര്യയുടെ ദല്‍ഹിയിലുള്ള സഹോദരനെ വിവാഹശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഹണിമൂണിനായി ദല്‍ഹിയിലേക്ക് ചെല്ലാന്‍ അദ്ദേഹം ക്ഷണിച്ചെന്നും ഇതുപ്രകാരം വിസയ്ക്ക് വേണ്ടി അപേക്ഷിക്കാനായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ എത്തിയപ്പോള്‍ ആണ് ഭാര്യയെ കാണാതായതെന്നുമാണ് ലോക്കല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ താഹിര്‍ അലി പറഞ്ഞിരുന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ യുവതി ഹൈക്കമ്മീഷനില്‍ അഭയം തേടിയ വിവരം സ്ഥിരീകരിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നലകുന്നുണ്ടെന്നും തുടര്‍നടപടികള്‍ക്കായി പെണ്‍കുട്ടിയുടെ കുടുംബവുമായും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും വ്യക്തമാക്കി.

Advertisement