ഇസ്‌ലാമാബാദ്: നിര്‍ബന്ധിത വിവാഹവും സുരക്ഷിതത്വമില്ലായ്മയും പാക് ഹിന്ദുക്കളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നെന്ന് റിപ്പോര്‍ട്ട്. ആസിഫ് അലി സര്‍ദാരിയുടെ നിര്‍ദേശമനുസരിച്ച് രൂപീകരിച്ച ബോഡിയുടെ കണ്ടെത്തലാണിത്.

Ads By Google

എന്നാല്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്ര ഗുരുതരമായിട്ടില്ല സംഭവമെന്ന് ബോഡിയുടെ തലവന്‍ മൗലി ബുക്‌സ് ചാണ്ടിയോ പറഞ്ഞു. എന്നാല്‍ ഹിന്ദുക്കള്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിച്ചു.

‘2011ല്‍ 7,000 പാക്കിസ്ഥാനികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. 1,100-1,200 ഇടയിലുള്ളവര്‍ തിരിച്ച് പോയിട്ടില്ല’ അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പാക്കിസ്ഥാനെക്കുറിച്ച് മോശം ധാരണ വളരാന്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ, തിങ്കളാഴ്ച പാക്കിസ്ഥാനില്‍ നിന്നും ഒരു സംഘം ഇന്ത്യയിലെത്തി. തങ്ങള്‍ ജീവിക്കുന്ന പ്രദേശങ്ങളില്‍ ഭീകരാന്തരീക്ഷമായതിനാല്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകില്ലെന്നാണ് അവര്‍ പറയുന്നത്.