മുംബൈ: രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് ഫോഴ്‌സ് മോട്ടോഴ്‌സും ചുവടുവെയ്ക്കുന്നു. ‘ഫോഴ്‌സ് വണ്‍ എന്ന’ എസ്‌യുവി അവതരിപ്പിച്ചുകൊണ്ടാണ് പാസഞ്ചര്‍ കാര്‍ രംഗത്തേക്കു പുനെ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന കമ്പനിയുടെ രംഗപ്രവേശം.

10.65 ലക്ഷം രൂപയാണു ഫോഴ്‌സ് വണ്‍ ന്റെ ഡല്‍ഹി ഷോറൂം വില. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള വാഹനത്തിന് 1.6 കിലോമീറ്ററാണു പ്രതീക്ഷിക്കുന്ന മൈലേജ്.

മെര്‍സിഡസ് ബെന്‍സ് സി-ക്ലാസില്‍ ഉപയോഗിച്ചിരുന്ന എന്‍ജിനാണ് ഫോഴ്‌സ് ആവശ്യമായ മാറ്റങ്ങളോടെ ഫോഴ്‌സ് വണിനായി ഉപയോഗിച്ചിരിക്കുന്നത്. ആഡംബരത്തോടൊപ്പം സാങ്കേതിക സവിശേഷതള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

മികച്ച യാത്രാനുഭവവും െ്രെഡവിങ് അനുഭവവും ഉറപ്പു വരുത്തിയാണ് ‘ഫോഴ്‌സ് വണ്‍’ രൂപകല്‍പ്പന ചെയ്തതെന്നും കമ്പനി അവകാശപ്പെടുന്നു.ഏഴ് പേര്‍ക്കിരിക്കാവുന്ന സീറ്റിംഗ് കപ്പാസിറ്റിയോടെയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് ഫോഴ്‌സ് വണ്‍ വില്‍പ്പന തുടങ്ങും. ആദ്യ വര്‍ഷം 4,000 കാറുകല്‍ വിറ്റഴിക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ സ്‌കേര്‍പ്പിയോ, ടൊയോട്ടോ, ഇന്നോവാ, ടാറ്റാ സഫാരി എന്നിവയുടെ വിണിയിലാണ് ഫോഴ്‌സ് വണ്‍ അങ്കത്തിന് ഇറങ്ങാനൊരുങ്ങുന്നത്.