എഡിറ്റര്‍
എഡിറ്റര്‍
വരുന്നു ഗൂര്‍ക്ക എസ്.യു.വി
എഡിറ്റര്‍
Saturday 9th February 2013 1:11pm

ന്യൂദല്‍ഹി: വിപണിയില്‍ നവ തരംഗമാകാന്‍ ഒരുങ്ങുകയാണ് ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഗൂര്‍ക്ക എസ്.യു.വി മോഡല്‍. ഗൂര്‍ക്ക 4×4 എസ്.യു.വി അടുത്ത ആഴ്ച്ച വിപണിയില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Ads By Google

ഫെബ്രുവരി 15 ന് പുതിയ മോഡല്‍ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. മഹീന്ദ്രയുടെ താറിനാവും ഗൂര്‍ഖ വലിയ വെല്ലുവിളി ഉയര്‍ത്തുക. മേഴ്‌സിഡസ് ബെന്‍സ് ജി വേജണ്‍ പ്ലാറ്റ്‌ഫോം ആണ് പുതിയ മോഡലില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് എടുത്തിരിക്കുന്നത്.

ആറ് മുതല്‍ എട്ട് ലക്ഷം വരെയാണ് ഗൂര്‍ക്കയുടെ വിലയെന്നാണ് അറിയുന്നത്. ഇതിനെ കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.

പഴയ ഗൂര്‍ക്കയില്‍ നിന്നും ഒട്ടനവധി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. ഇന്റീരയറിയും എക്‌സ്റ്റീരിയറിലും കാതലായ മാറ്റങ്ങള്‍ പുതിയ മോഡലിലുണ്ട്.

ഹെഡ്‌ലൈറ്റ്‌സിലും അലോയ് വീല്‍സിലും ഈ മാറ്റങ്ങള്‍ കാണാം. എഞ്ചിനിലും ചില മാറ്റങ്ങള്‍ പുതിയ മോഡലില്‍ വരുത്തിയിട്ടുണ്ട്. 2.6 ഡീസല്‍ എഞ്ചിനാണ് പുതിയ മോഡലിലുള്ളത്. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും ഈ മോഡിലിനുണ്ട്.

Advertisement