Categories

രാജ്യത്തെ സമ്പന്നരില്‍ സമ്പന്നന്‍ മുകേഷ് അംബാനി

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി നിലനിര്‍ത്തി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് മുകേഷ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 2260 കോടി ഡോളര്‍ (1,13,000 കോടി രൂപ) ആണ് മുകേഷിന്റെ മൊത്തം ആസ്തി. 1920 കോടി ഡോളര്‍ (96,000 കോടി രൂപ) ആസ്തിയോടെ സ്റ്റീല്‍ രാജാവും ആഴ്‌സലര്‍മിത്തല്‍ ചെയര്‍മാനുമായ ലക്ഷ്മി മിത്തലാണ് സമ്പന്നരില്‍ രണ്ടാം സ്ഥാനത്ത്.

1300 കോടി ഡോളറിന്റെ (65 000 കോടി രൂപ) ആസ്തിയുള്ള വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി മൂന്നാമതെത്തിയപ്പോള്‍ എസ്സാര്‍ ഗ്രൂപ്പ് മേധാവികളായ ശശി രവി റൂയിയ സഹോദരന്മാര്‍ നാലാമതും (1020 കോടി ഡോളര്‍/ 51,000 കോടി രൂപ), ജിന്‍ഡാല്‍ സ്റ്റീല്‍ ഉടമ സാവിത്രി ജിന്‍ഡാല്‍ അഞ്ചാമതുമാണ്(950 കോടി ഡോളര്‍ / 47,500 കോടി രൂപ).

സുനില്‍ മിത്തല്‍, ഗൗതം അദാനി, കുമാര്‍ മംഗലം ബിര്‍ള, പല്ലോഞ്ചി മിസ്ത്രി, അദി ഗോദ്‌റെജ് എന്നിവര്‍ പട്ടികയില്‍ യഥാക്രമം അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലെത്തി. ഈ വര്‍ഷത്തെ ലിസ്റ്റില്‍ പതിനാല് പുതുമുഖങ്ങള്‍ ഇടം കണ്ടെത്തി. ഇവരില്‍ ഏറ്റവും സമ്പന്നന്‍ ഇന്‍ഡസ് ഗ്യാസ് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ അജയ് കല്‍സിയാണ്. മൊത്തം ലിസിറ്റില്‍ മുപ്പത്തിയെട്ടാം സ്ഥാനത്താണ് അജയ്.

അതേസമയം പണപ്പെരുപ്പവും, അഴിമതി ആരോപണങ്ങള്‍, ഓഹരി വിപണിയിലെ തകര്‍ച്ച തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ ഏറ്റവും ധനാഢ്യരായ 100 പേരുടെ ആസ്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം കുറവുണ്ടായതായും ഫോര്‍ബ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നാം സ്ഥാനം നിലനിര്‍ത്തിയ മുകേഷ് അംബാനിയുടെ സമ്പത്തില്‍ മാത്രം 440 കോടി ഡോളറിന്റെ (22,000 കോടി രൂപ) ഇടിവാണുണ്ടായത്. സഹോദരന്‍ അനില്‍ അംബാനിയുടെ സമ്പത്തിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. 1330 കോടി ഡോളറില്‍ നിന്ന് 590 കോടി ഡോളറായാണ് അദ്ദേഹത്തിന്റെ മൂല്യം ഇടിഞ്ഞത്.

One Response to “രാജ്യത്തെ സമ്പന്നരില്‍ സമ്പന്നന്‍ മുകേഷ് അംബാനി”

  1. roshan

    ഇവന്മാരുടെ കയ്യിലല്ലേ ഈ രാജ്യം…..കഷ്ട്ടം…!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.