ഇറാന്‍: ആദ്യമായി പുരുഷന്മാര്‍ക്ക് മുമ്പില്‍ സംഗീത പരിപാടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇറാനിലെ വനിത സംഗീതജ്ഞര്‍. ആറ് പേരടങ്ങുന്ന വനിതാ സംഗീത ഗ്രൂപ്പായ ‘ ഗസല്‍ സൂഫി എന്‍സെംബിള്‍’ എന്ന ബാന്റാണ് പുരുഷന്മാരുള്‍പ്പെടുന്ന ആസ്വാദകര്‍ക്ക് മുമ്പില്‍ സംഗീതം അവതരിപ്പിക്കുന്നത്.

Ads By Google

Subscribe Us:

രാജ്യത്തെ നിയമമനുസരിച്ച് ഗായികമാര്‍ക്ക് സ്ത്രീകള്‍ക്ക് മുന്നില്‍ മാത്രമേ പാടാന്‍ സാധിച്ചിരുന്നുള്ളൂ. ഇറാനില്‍ നടക്കാനിരിക്കുന്ന സൂഫി സൂത്ര എന്ന സംഗീത പരിപാടിയിലാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ പരിപാടി അവതരിപ്പിക്കുന്നത്.

ഇറാനിലെ നിയമമനുസരിച്ച് ഒരു സ്്ത്രീക്ക് മാത്രം പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ സാധിക്കില്ല.

ആറ് വനിതാ സംഗീതജ്ഞര്‍ അടങ്ങിയ ഗസല്‍ സൂഫി എന്‍സംബിള്‍ 2010 ലാണ് രൂപീകൃതമാകുന്നത്. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ച ബാന്റ് സ്വന്തം രാജ്യത്ത് ആദ്യമായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുമ്പില്‍ പരിപാടി അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിലാണ്.