വില്‍പ്പനച്ചരക്കായി മാറുന്ന പെണ്‍ജീവിതത്തിന്റെ കഥയാണ്  സതീഷ് അന്തപുരി സംവിധാനം ചെയ്യുന്ന ‘ഫോര്‍ സെയില്‍’ പറയുന്നത്. മദ്യപന്മാരായ മാതാപിതാക്കളുടേയും  ഇവരുടെ രണ്ട് പെണ്‍മക്കളുടേയും കഥയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.

Ads By Google

മുകേഷ്, കാതല്‍ സന്ധ്യ, നതാഷ, സായ് കുമാര്‍, ഐശ്വര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരസ്യക്കമ്പനി നടത്തുന്ന ജോസഫിന്റെയും അച്ചാമ്മ ജോസഫിന്റേയും മക്കളാണ് ഡയാനയും ലിസയും. അമിത മദ്യപാനികളായ മാതാപിതാക്കളുടെ ഏക വരുമാന മാര്‍ഗം മകള്‍ ഡയാന മോഡലിങ് നടത്തിയുണ്ടാക്കുന്ന പണമാണ്.

നഗരത്തിലെ അറിയപ്പെടുന്ന മോഡലാണ് ഡയാന. ഡയാനയുടെ ബോസായാണ് മുകേഷ് എത്തുന്നത്. യാദൃശ്ചികമായി ഡയാനയുടെ സഹോദരി ലിസയും മോഡലിങ് രംഗത്തേക്കെത്തുന്നു.

പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. ജോസഫും അച്ചാമ്മയുമായി സായികുമാറും ഐശ്വര്യയും വേഷമിടുന്നു. കാതല്‍ സന്ധ്യയാണ് ലിസയായി എത്തുന്നത്.