സുദീര്‍ഘമായ ദാമ്പത്യജീവിതമാണോ നിങ്ങള്‍ക്ക് ആവശ്യം. എങ്കില്‍ അതിന് ഒരു സീക്രട്ടേ ഉള്ളൂ. പരസ്പരം നന്നായി മനസിലാക്കുക. പങ്കാളിയുടെ ഇഷ്ടങ്ങളും, ഇഷ്ടക്കേടുകളും, ഗുണവും, ദോഷവുമെല്ലാം പരസ്പര മനസിലാക്കുന്നതിലൂടെയാണ് വിജയകരമായ ദാമ്പത്യ ജീവിതം സാധ്യമാകൂ എന്നാണ് ലണ്ടനിലെ ഒരു മുന്‍നിര ലോ ഫേമായ ബ്രോസ് ബെന്നറ്റ് പറയുന്നത്.

ദാമ്പത്യ ജീവിതം ഉരസലുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന എല്ലാ ദമ്പതികളും പരസ്പരം ചോദിക്കേണ്ട ചില ചോദ്യങ്ങളും ഇവര്‍ നല്‍കിയിരിക്കുന്നു.

Subscribe Us:

അവന്‍ അശ്ലീലങ്ങള്‍ കാണാറുണ്ടോ? അവള്‍ ഷോപ്പിംങിന് അടിമയാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയണം. കൂടാതെ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും എത്ര പണം ആവശ്യമുണ്ട്, എത്രകുട്ടികള്‍ വേണം, അവര്‍ക്ക് എന്തു തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത് എന്നതിനെകുറിച്ചെല്ലാം പരസ്പരം ചോദിച്ചു മനസിലാക്കേണ്ടതുണ്ട്.

കൂടാതെ പരസ്പര വിശ്വാസവും അത് കാത്തുസൂക്ഷിക്കേണ്ടതും പ്രധാനമാണ്. പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. തുടങ്ങിയവയാണ് ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കായി ഇവര്‍ നല്‍കുന്ന പ്രധാന നിര്‍ദേശങ്ങള്‍.