മഞ്ഞുകാലത്ത് മാത്രമല്ല ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത്. പുകവലിക്കുന്നവര്‍ക്കും, വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഈ പ്രശ്‌നം എല്ലാ കാലാവസ്ഥയിലും ഉണ്ടാവും. എല്ലാ കാലത്തും ചുണ്ടിലെ വിള്ളലുകളെ നേരിടാന്‍ ചില മാര്‍ഗങ്ങളിതാ.

1. ചുണ്ടിലെ ജലാംശം ഇല്ലാതാകുന്നതാണ് വരണ്ട് പൊട്ടാനുള്ള പ്രധാന കാരണം. അതിനാല്‍ ചുണ്ട് പൊട്ടുന്നത് തടയാന്‍ ദിവസം രണ്ട് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക.

2 പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും ഉള്‍പ്പെട്ട ഭക്ഷണക്രമവും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കേടുവന്ന കോശങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ. ഇവയില്‍ ധാരാളമുണ്ട്.

3. കൃത്യമായ ഇടവേളകളില്‍ ചുണ്ടില്‍ അല്പം വെളിച്ചെണ്ണ പുരട്ടുക.

4. അല്പം കക്കിരി കൊണ്ട് ചുണ്ടുകള്‍ തലോടുക.

5. ചുണ്ടില്‍ തേന്‍പുരട്ടുന്നതും വരണ്ടുപോകാതിരിക്കാന്‍ സഹായിക്കും. തേന്‍ ഉണങ്ങുമ്പോള്‍ അതിന് മുകളില്‍ വാസലീന്‍ പുരട്ടുക. 15 മിനിറ്റിനുശേഷം തേനും വാസലീനും തുടച്ചുകളയും.

6. കേടുവന്ന കോശങ്ങളെ ചികിത്സിക്കാന്‍ ഉത്തമമാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴയുടെ നീര് ചുണ്ടില്‍ പുരട്ടുന്നതും വരണ്ടുപോട്ടാതിരിക്കാന്‍ സഹായിക്കും.