Administrator
Administrator
ബുട്ട് വാങ്ങാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു
Administrator
Friday 2nd December 2011 10:04am

ഇന്‍ഡോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കോടികള്‍കൊണ്ട് അമ്മാനമാടുമ്പോള്‍ ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങാന്‍വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങളാണ് ഇവിടെ കസേരകള്‍ കഴുകുന്നത്.

‘ ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതുവാങ്ങാന്‍ ഉപയോഗിക്കും’  ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. ലീഗ് കിരീടം ലഭിച്ചത് വെറും 5,000 രൂപയാണ് ലഭിച്ചതെങ്കില്‍ മുപ്പതിനായിരം സീറ്റുകളുള്ള സ്റ്റേഡിയം കഴുകി വൃത്തിയാക്കിയാല്‍ ഒരുലക്ഷത്തോളം രൂപലഭിക്കുമെന്നതു തന്നെയാണ് ടീം അംഗങ്ങളെ ഈ ജോലിയേറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഫുട്‌ബോള്‍ താരങ്ങളുണ്ടോയെന്ന് അറിയില്ലെന്നാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചത്.

Advertisement