Categories

2014 ലെ ഫുട്‌ബോള്‍ ലോകകപ്പ് ഔദ്യോഗിക ഗാനത്തില്‍ ജെന്നിഫര്‍ ലോപസും

Jennifer-Lopez

റിയോ ഡി ജനീറോ: 2014 ഫുട്‌ബോള്‍ ലോകകപ്പ് ഔദ്യോഗിക ഗാനത്തില്‍ ഹോളിവുഡ് താരം ജെന്നിഫര്‍ ലോപസും. ഫിഫയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

റാപ്പര്‍ പിറ്റ്ബുള്‍, ബ്രസ്‌ലിയന്‍ ഗായിക ക്ലോഡിയ ലെറ്റിനും ഒപ്പമാണ് ജെന്നിഫറും എത്തുന്നത്. നാം ഒന്ന് എന്നര്‍ത്ഥം വരുന്ന ഓലേ ഓല(വി ആര്‍ വണ്‍) എന്നാണ് ഗാനത്തിന്റെ പേര്.

ഗാനം ഔദ്യോഗികമായി എന്ന് പുറത്തിറങ്ങുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. പിറ്റ്ബുള്‍ ആണ് ഗാനം എഴുതിയിരിക്കുന്നത്. 2010 ലെ ലോകകപ്പില്‍ ഷക്കീറയുടെ വക്കാ വക്കാ എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

ബ്രസീലില്‍ വെച്ചാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്.