എഡിറ്റര്‍
എഡിറ്റര്‍
നെയ്മറിനു പിന്നിലെ മെസിയും ബാഴ്‌സ വിടുന്നു?; താരത്തിന് റെക്കോര്‍ഡ് വിലയിട്ടത് മാഞ്ചസ്റ്റര്‍ സിറ്റി
എഡിറ്റര്‍
Monday 21st August 2017 1:05pm

 

ബാഴ്‌സലോണ: നെയ്മറിന്റെ കൂട് മാറ്റത്തിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് റെക്കോര്‍ഡ് വിലയിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. അര്‍ജന്റീനന്‍ നായകന് 2300 കോടി രൂപ നല്‍കാന്‍ ക്ലബ്ബ് തയ്യാറാണെന്ന വാര്‍ത്ത യാഹൂ സ്‌പോര്‍ട്‌സ് ഫ്രാന്‍സാണ് പുറത്തുവിട്ടത്.

ബാഴ്‌സലോണയുമായി ദീര്‍ഘ നാളത്തെ ബന്ധമുള്ള മെസി തന്റെ പ്രിയ ക്ലബ്ബ വിടാനുള്ള സാധ്യത വിരളമാണെങ്കിലും സിറ്റിയുടെ റെക്കോര്‍ഡ് തുക നെയ്മറിനെപ്പോലെ താരത്തെയും മനംമാറ്റത്തിനു പ്രേരിപ്പിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

തന്റെ സഹതാരവും മുന്നേറ്റ നിരയിലെ കുന്തമുനയുമായ നെയ്മറിന്റെ കൂടുമാറ്റം മെസിയേ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. താരം ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാത്തതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നതാണ്. നേരത്തെ അഞ്ച് ലക്ഷം യൂറോ പ്രതിഫലത്തില്‍ മെസി അഞ്ച് വര്‍ഷത്തേയ്ക്ക് കരാര്‍ ഒപ്പിട്ടു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ക്ലബ്ബ് അധികൃതര്‍ തന്നെ ഇത് നിഷേധിച്ചിരുന്നു.


Also read ‘ഹൃദയം ഇപ്പോഴും അവിടെത്തന്നെയാണ്’; പി.എസ്.ജിയുടെ ഗ്രൗണ്ടില്‍ ബാഴ്‌സലോണയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നെയ്മര്‍ വിതുമ്പി; വീഡിയോ


മെസി ഇതുവരെ ആ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്ട്രോയാണ് വ്യക്തമാക്കിയത്. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ശൈഖ് മന്‍സൂര്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഉടനുണ്ടാകും എന്നു പറഞ്ഞിരുന്നു ഇത് ലയണല്‍ മെസിയെക്കുറിച്ചാണെന്നാണ് ഫുട്‌ബോള്‍ ലോകം പറയുന്നത്.

Image result for messi

 

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മെസിയെ സ്വന്തമാക്കാനായി ചെല്‍സിയും രംഗത്തിറങ്ങിയിട്ടുണ്ട്. തങ്ങളുടെ പ്രധാന താരങ്ങളായിരുന്ന ഓസ്‌കാറിന്റെയും കോസ്റ്റയുടെയും തുക ചേര്‍ത്ത് മെസിയെ ഒപ്പം നിര്‍ത്താനാണ് ചെല്‍സിയുടെ ശ്രമം.

Advertisement