എഡിറ്റര്‍
എഡിറ്റര്‍
ഫുട്‌ബോള്‍ ടീം സൗഹൃദമത്സരം: ഇന്ത്യ ഇന്ന് സിങ്കപ്പൂരിനോടേറ്റുമുട്ടും
എഡിറ്റര്‍
Tuesday 16th October 2012 12:00pm

സിങ്കപ്പൂര്‍: നെഹ്രുകപ്പിലെ ഹാട്രിക്ക് കിരീടനേട്ടം നല്‍കിയ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരത്തില്‍ ചൊവ്വാഴ്ച സിംഗപ്പൂരിനോട് ഏറ്റുമുട്ടും. 2018 ല്‍ ലോകകപ്പ് യോഗ്യതനേടാന്‍ ലക്ഷ്യമിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യക്ക് റാങ്കിങ് മെച്ചപ്പെടുത്താനുള്ള അവസരമാണ് മുന്നില്‍.

Ads By Google

ഫിഫയുടെ ലോകറാങ്കിങ്ങില്‍ സിങ്കപ്പൂര്‍ 162 ാമതും ഇന്ത്യ 168 ാമതുമാണ്. ഡച്ചുകാരനായ പുതിയകോച്ച് വിം കോവര്‍മാന്‍സിന്റെ കീഴില്‍ ഇന്ത്യന്‍ ടീം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നെഹ്രുകപ്പിലെ പ്രകടനം വ്യക്തമാക്കി. ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെതിരെയായിരുന്നു ഫൈനലില്‍ ഇന്ത്യന്‍ ജയം.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയാണ് ടീമിനുമുന്നിലെ പ്രഥമ ദൗത്യം. ഇതിന്റെ ഒരുക്കമെന്നനിലയിലാണ് സൗഹൃദമത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പോര്‍ച്ചുഗലില്‍ സ്‌പോര്‍ട്ടിങ്ങിനായി കളിക്കുന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

മുന്നേറ്റനിരയില്‍ ഛേത്രിക്കൊപ്പം റോബിന്‍ സിങും ജോക്വിം അബ്രാഞ്ചസുമാണ് അണിനിരക്കുക.സുബ്രതാ പാല്‍ ഗോള്‍വലയം കാക്കും.സിംഗപ്പൂര്‍ പൗരത്വമുള്ള വിദേശതാരങ്ങള്‍ ആതിഥേയരുടെ അണിയിലുണ്ട്.ഇന്ത്യന്‍ സമയം വൈകീട്ട് 5.15 നാണ്.ഫിഫ മത്സരത്തിയതിയിലാണ് കളിയെന്നത് ശ്രദ്ധേയമാണ്.

Advertisement