എഡിറ്റര്‍
എഡിറ്റര്‍
ലോക ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ കൊല്‍ക്കത്തിയിലേക്ക്
എഡിറ്റര്‍
Wednesday 28th November 2012 1:48pm

കൊല്‍ക്കത്ത: വീണ്ടുമൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയാകുകയാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം. ബ്രസീല്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളെല്ലാം മത്സരത്തില്‍ ഉണ്ടാകും.

റോബര്‍ട്ടോ കാര്‍ലോസ്, ബെബേറ്റോ, ഡൂംഗ തുടങ്ങിയവരടങ്ങിയ ബ്രസീല്‍ മാസ്‌റ്റേഴ്‌സ് ഇലവനും കൊളംബിയയുടെ ക്ലാസിക് ഗോളി ഹിഗ്വിറ്റ, വാള്‍ഡറമ തുടങ്ങിയവര്‍ അണിനിരക്കുന്ന ഓള്‍സ്റ്റാര്‍ ഇലവനും തമ്മിലുള്ള സൗഹൃദമല്‍സരത്തിനാണ് കൊല്‍ക്കത്ത വേദിയാകുന്നത്.

Ads By Google

ഡിസംബര്‍ എട്ടിനാണ് മത്സരം നടക്കുന്നത്. ഇക്കാര്യം ബംഗാള്‍ കായികമന്ത്രി മദന്‍ മിത്ര സ്ഥിരീകരിച്ചു. ബ്രസീലില്‍ നിന്നുള്ള കളിക്കാരുടെ പേരുവിവരം ഔദ്യോഗികമായി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

മോറോ സില്‍വ, സീഞ്ഞോ,  വിയോള, ജുനീഞ്ഞോ പൗളിസ്റ്റ, സെട്ടി, എഡ്മില്‍സണ്‍, ആള്‍ഡയര്‍, സീസര്‍ തുടങ്ങിയവരാണ് ബ്രസീല്‍ മാസ്‌റ്റേഴ്‌സ് ടീമിലെ മറ്റു താരങ്ങള്‍.

ഹിഗ്വിറ്റയ്ക്കും വാള്‍ഡറമയ്ക്കും പുറമേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ, മോഹന്‍ബഗാനില്‍നിന്നു കഴിഞ്ഞവര്‍ഷം വിരമിച്ച ബ്രസീലുകാരന്‍ ഹൊസെ ബാരെറ്റോ എന്നിവരും ഓള്‍ സ്റ്റാര്‍ ഇലവനില്‍ കളിക്കും.

കൊല്‍ക്കത്ത വേദിയാകുന്ന ഫുട്‌ബോള്‍ വേദിയിലേക്ക് സാക്ഷാല്‍ പെലെയെ കൊണ്ട് വരുമെന്ന് ഇതിന് മുന്‍പ് സംഘാടകര്‍ പറഞ്ഞിരുന്നെങ്കിലും ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ പെലെ എത്തില്ലെന്നാണ് അറിയുന്നത്.

എന്നാല്‍ പെലെയുടെ പുത്രന്‍ എഡ്‌സണ്‍ നാസിമെന്റോ എന്ന എഡിഞ്ഞോയെ കളിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Advertisement