എഡിറ്റര്‍
എഡിറ്റര്‍
സെവില്ലയുടെ ജീസസ് ഇനി മാഞ്ചസ്റ്ററില്‍
എഡിറ്റര്‍
Wednesday 12th June 2013 2:50pm

Jesus-Navas

ലണ്ടന്‍: ഫുട്‌ബോള്‍ ക്ലബ്ബുകള്‍ മികച്ച താരങ്ങളെ തേടിയുള്ള ഓട്ടത്തിലാണ്. പരസ്പര മത്സരത്തോടെ താരങ്ങളെ ചാക്കിട്ട് പിടിക്കുന്നതില്‍ ഓരോ താരങ്ങളും മത്സരിക്കുകയാണ്.

സാവില്ലയിലെ ജീസസ് നവാസുമായി പുതിയ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. വരുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് കഴിയുന്നതോടെ ജീസസ് സിറ്റിയുടെ ജേഴ്‌സി അണിയുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്.

Ads By Google

ജീസസിന്റെ മെഡിക്കല്‍ കഴിഞ്ഞതായും ക്ലബ്ബ് അറിയിച്ചു. കരാറിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ക്ലബ്ബോ ജീസസോ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ 23.2 മില്യണ്‍ ഡോളറിനാണ് ജീസസിനെ സിറ്റി സ്വന്തമാക്കിയതെന്നാണ് അറിയുന്നത്.

ശരിയായ സമയത്ത് തന്നെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറുന്നതെന്നാണ് ജീസസ് പറയുന്നത്. ജീസസ് നവാസിന് മുമ്പ് ബ്രസീല്‍ താരം ഫെര്‍ണാണ്ടിഞ്ഞോയെയും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു.

Advertisement