സ്ത്രീകള്‍ നിര്‍ബന്ധിതമായും കഴിച്ചിരിക്കേണ്ട ചില പോഷകാഹാരങ്ങളുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില
ആഹാരസാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്
ഇലക്കറികള്‍
സ്ത്രീകളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ചീര, പയര്‍, പച്ചടിച്ചീര തുടങ്ങിയവയില്‍ ഫൈബര്‍, വിറ്റാമിന് സി , ഫോളിക് ആസിഡ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാഷ്യം എന്നീ ധാതുക്കളില്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങള്‍
എല്ലാ ധാന്യങ്ങളിലും 96% അധികം ഫൈബറും, മറ്റ് അവശ്യ പോഷകങ്ങളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
പരിപ്പ് വര്‍ഗം
നിങ്ങളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും പരിപ്പുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രോട്ടീന്‍, മഗ്നീഷ്യം, വൈറ്റമിന്‍ ബി, ഇ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ തടയാന്‍ ഇവ സഹായിക്കും.
