Administrator
Administrator
അരിമുടങ്ങിയത് രേഖകള്‍ വൈകിയതുമൂലം: ഭക്ഷ്യമന്ത്രി
Administrator
Monday 18th April 2011 4:22pm

divakaran,c divakaranതിരുവനന്തപുരം: രണ്ട് രൂപയ്ക്ക് അരി ചിലയിടങ്ങളില്‍ മുടങ്ങിയത് ചില റേഷന്‍ കടകളില്‍ രേഖകള്‍ നല്‍കാന്‍ വൈകിയതുമൂലമാണെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍.

അരി വിതരണത്തിന്റെ വിലക്ക് പിന്‍വലിച്ച രേഖകളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കാന്‍ വൈകിയിരുന്നു. കമ്മീഷന്‍ യഥാസമയം സര്‍ക്കാരിനെ അറിയിച്ചില്ല. അരി വിതരണത്തിനുള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും.

അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ പണം അടച്ച് എഫ്.സി.ഐയില്‍ നിന്നും അരി വാങ്ങി വിതരണം ചെയ്യുമെന്നും ദിവാകരന്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അടുത്തമാസത്തോടെ തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്ചമുതല്‍ എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ രണ്ട് രൂപയ്ക്ക് അരിവിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില റേഷന്‍ കടകളില്‍ അരിവാങ്ങാന്‍ എത്തിയവര്‍ക്ക് കടക്കാര്‍ അരിനല്‍കിയില്ല. രണ്ട് രൂപയ്ക്ക് അരി നല്‍കണമെന്ന നിര്‍ദേശം റേഷന്‍ കടക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

ഇപ്പോള്‍ 8.90പൈസയ്ക്ക് നല്‍കുന്ന അരി രണ്ട് രൂപയ്ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ബാക്കിവരുന്ന 6.90 പൈസ സര്‍ക്കാര്‍ റേഷന്‍ കടക്കാര്‍ക്ക് അടുത്തമാസത്തോടെ നല്‍കുമെന്നും അറിയിച്ചിരുന്നു.

Advertisement