മുംബൈ: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 17 ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 2.80 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 9.67 ശതമാനത്തിലെത്തി. 12.47ശതമാനത്തില്‍ നിന്നുമാണ് നിരക്ക് ഇടിഞ്ഞിരിക്കുന്നത്.

പച്ചക്കറികളുടേയും പഴങ്ങളുടേയും വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. ഉരുളക്കിഴങ്ങിന്റെ വില 46 ശതമാനത്തില്‍ നിന്നും പത്തുശതമാനത്തിലേക്ക് താണിട്ടുണ്ട്. എന്നാല്‍ ധാന്യങ്ങളുടേയും പാലിന്റെയും വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തി.