ഗര്‍ഭകാലത്ത് കഴിക്കേണ്ട പോഷകാഹാരങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതുപൊലെ തന്നെ പ്രാധാന്യമുള്ളതാണ് ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ആഹാരസാധനങ്ങളും. ഭക്ഷണരീതി ക്രമീകരിക്കുന്നത് ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനൊപ്പം സുഖ പ്രസവത്തിനും സഹായിക്കുന്നു.

ചായാ കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്. തേയിലയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തു ശരീരത്തില്‍ കൂടുതലെത്തിയാല്‍ അത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

മൈദകൊണ്ടുള്ള ആഹാരസാധനങ്ങള്‍ വര്‍ജിക്കണം. ഒരു പോഷക ഗുണവുമില്ലാത്ത ആഹാരമാണ് മൈദ. ഇത് വന്‍കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും ഗര്‍ഭകാലത്ത് ഉപേക്ഷിക്കണം.

ഇവയ്ക്കു പുറമേ ചില മത്സ്യയിനങ്ങളും ഗര്‍ഭിണികള്‍ക്ക് നിഷിധമാണ്. ഇവ ആരോഗ്യത്തിന് നല്ലാതാണെങ്കിലും മെര്‍ക്കുറിയുടെ അളവ് കൂടുതലുള്ള മത്സ്യങ്ങള്‍, ഉദാഹരണത്തിന് സ്രാവ്, വല്ലിമീന്‍, കന്നി അയല തുടങ്ങിയവ ഗര്‍ഭാവസ്ഥയില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

ചില പച്ചമത്സ്യത്തില്‍ കണ്ടുവരുന്ന ലിസ്റ്റീരിയ എന്ന ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം. കക്കയിറച്ചിപോലുള്ളവ പൂര്‍ണമായും ഒഴിവാക്കണം.

സുഗന്ധദ്രവ്യമായി ഉപയോഗിക്കുന്ന ജാതിക്കയും ദോഷം ചെയ്യുമെന്നാണ് പറയുന്നത്.