എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷ്യവിഷബാധ: തലശേരിയില്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
എഡിറ്റര്‍
Wednesday 6th November 2013 12:31pm

nttfതലശേരി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് തലശേരിയിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനിലെ (എന്‍.ടി.ടി.എഫ് ) ഇരുന്നൂറോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

30 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം വിദ്യാര്‍ഥികളെയാണ് തലശേരി ജോസ്ഗിരി ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചത്.

എന്‍.ടി.ടി.എഫിലെ മെസില്‍ നിന്ന് ഉണ്ടാക്കിയ ബിരിയാണി ഇന്നലെ ഉച്ചയ്ക്ക് തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കുട്ടികളുടെ കായികമേളയ്ക്കിടയില്‍ വിതരണം ചെയ്യുകയും കുട്ടികള്‍ കഴിക്കുകയുമായിരുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ രുചിവ്യത്യാസം അനുഭവപ്പെട്ടിരുന്നതായി കുട്ടികള്‍ പറഞ്ഞു.

ഛര്‍ദിയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ഇന്ന് പുലര്‍ച്ചെയോടെ ആശുപത്രിയിലെത്തിച്ചത്.

Advertisement