Categories

സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ: നൂറോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

food-poison

കൊട്ടാരക്കര: സ്‌കൂളിലുണ്ടായ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നൂറോളം വിദ്യാര്‍ഥികല്‍ ആശുപത്രിയില്‍. കൊട്ടാരക്കര ജവഹര്‍ നഗര്‍ സ്‌കൂളിലൂണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചില കൂട്ടികളിക്ക് ഇന്നലെത്തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് ഏറെപ്പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അനേകം കുട്ടികളെയും ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഭക്ഷ്യ വിഷബാധയേല്‍ക്കാനുണ്ടായ കാരണവും സാഹചര്യവും വ്യക്തായിട്ടില്ല.

എന്നാല്‍ വിഷബാധയേറ്റ സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കിട്ടില്ല.