കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ‘ഹോട്ട് ബണ്‍’ല്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. ചേവായൂര്‍ സ്വദേശി ആദില്‍ മുഹമ്മദിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദിലിനെ ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads By Google

Subscribe Us:

ചങ്ങനാശേരിയില്‍  ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ആദില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചശേഷമാണ് യാത്ര തിരിച്ചത്. എന്നാല്‍ ചങ്ങനാശേരി എത്തുമ്പോഴേക്കും അവശനായ ആദിലിനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി വിവിധ സംഘടനകള്‍ ഹോട്ടലിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധവുമായെത്തിയ ചിലര്‍ ഹോട്ട് ബണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് തെളിവെടുപ്പിനെത്തിയ ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചിലര്‍ തടയാന്‍ ശ്രമിച്ചതും നേരിയ സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണമുണ്ടായി.

അതേസമയം, റെയ്ഡില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തു.