തിരുവനന്തപുരം: സിവില്‍ സപ്ലൈസ് ക്രമക്കേടുമായി ബന്ധപ്പെട്ട പരിശോധനാഫലം സംബന്ധിച്ച വിവരങ്ങള്‍ ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ മറച്ചുവെച്ചുവെന്ന് കെ.എം.മാണി. ഇതുമൂലം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാണി വ്യക്തമാക്കി.

രണ്ടിനങ്ങളില്‍ മാത്രമെ മായം ചേര്‍ത്തതായികണ്ടെത്തിയിട്ടുള്ളൂ എന്നായിരുന്നു മന്ത്രി നേരത്തെ സഭയില്‍ പറഞ്ഞത്. 36 ഇനങ്ങളില്‍ മായം ചേര്‍ക്കല്‍ നടന്നുവെന്ന് പരിശോധനാഫലങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നും മാണി പറഞ്ഞു. എന്നാല്‍ കൈവശമുണ്ടായിരുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് അന്ന് മറുപടി നല്‍കിയതെന്ന് സി.ദിവാകരന്‍ പറഞ്ഞു.