ന്യൂദല്‍ഹി: തുടര്‍ച്ചയായ നാലാംതവണയും ഭക്ഷ്യബന്ധിത പണപ്പെരുപ്പത്തില്‍ ഇടിവ് രേഖപ്പെടുത്തി. നവംബര്‍ 20 ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 8.60 ശതമാനമായാണ് കുറഞ്ഞത്.

കഴിഞ്ഞആഴ്ച്ചയില്‍ ഭക്ഷ്യബന്ധിത പണപ്പെരുപ്പം 10.15 ശതമാനമായിരുന്നു. മികച്ച മണ്‍സൂണ്‍ ലഭിച്ചതും കാര്‍ഷികരംഗത്തുണ്ടായ മികച്ച ഉല്‍പ്പാദനവും നിരക്ക് ഇടിയാന്‍ ഇടയാക്കി. പഴം, പച്ചക്കറി എന്നിവയുടെ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.

ഭക്ഷ്യബന്ധിത പണപ്പെരുപ്പം നിയന്ത്രണത്തില്‍ വരുത്താനായി കേന്ദ്രവും സാമ്പത്തിക വകുപ്പും കടുത്ത തീരുമാനങ്ങളെടുത്തിരുന്നു. ഇതിന്റെ പ്രതിഫലനമാണ് നിരക്കിലുണ്ടായ കുറവെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.