ന്യൂദല്‍ഹി: ജൂലൈ 30ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില സൂചിക കുതിച്ചുയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 16.45 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത. നാലര മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സവാള, പഴവര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവയുടെ വില വന്‍തോതില്‍ ഉയര്‍ന്നതാണ് ഭക്ഷ്യ വിലപ്പെരുപ്പം ഇത്ര ഉയരാന്‍ കാരണം. അവസാനിച്ച ആഴ്ചയില്‍ നിരക്ക് 9.90 ശതമാനമായി. മുന്‍ ആഴ്ചയില്‍ ഇത് 8.04 ശതമാനമായിരുന്നു.

മാര്‍ച്ച് 12 നാണ് ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.അന്ന് 10.05 ശതമാനമായിരുന്നു നിരക്ക്. എന്നാലിത് ജൂലൈ മധ്യത്തോടെ 20 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 7.33 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.് വര്‍ധന കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയെയും സമര്‍ദ്ദത്തിലാക്കും. വര്‍ധന കുറയ്ക്കാന്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമൊണ്് കരുതുന്നത്.