ന്യൂദല്‍ഹി: ചെറിയ ഇടവേളയ്ക്കുശേഷം ഭക്ഷ്യവിലക്കയറ്റം വീണ്ടും കുതിക്കുന്നു. ഫെബ്രുവരി 12ന് അവസാനിച്ച് ആഴ്ച്ചയില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് 11.05 ശതമാനത്തിലെത്തി.

മാംസ്യം, പച്ചക്കറി, മുട്ട, പാല്‍ എന്നിവയുടെ വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ അഞ്ചാഴ്ച്ച ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് നിരക്ക് ഉയരാന്‍ തുടങ്ങിയിരിക്കുന്നത്.

മല്‍സ്യം, മാംസ്യം, മുട്ട എന്നിവയുടെ വിലയില്‍ 14.79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.