ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാംആഴ്ച്ചയിലും രാജ്യത്തെ ഭക്ഷ്യബന്ധിത പണപ്പെരുപ്പം കുതിക്കുന്നു. ഡിസംബര്‍ 11ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 12.13 എന്ന നിലയിലെത്തി. പച്ചക്കറികളുടെ പ്രത്യേകിച്ച് ഉള്ളിയുടെ വിലയിലുണ്ടായ കുതിപ്പാണ് ഭക്ഷ്യബന്ധിത നിരക്ക് വര്‍ധിപ്പിക്കാനിടയാക്കിയത്.

ഡിസംബര്‍ നാലിന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 9.46 ലെത്തിയിരുന്നു. അതിനിടെ പ്രാഥമിക ഉപഭോഗ വസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഉള്ളിവില പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകയോഗം ചേരുന്നുണ്ട്.