ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചികയില്‍ വീണ്ടും വര്‍ധന. ആഗസ്റ്റ് 13ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില സൂചിക 9.08ശതമാനമായാണ് ഉയര്‍ന്നത്. മുന്‍ ആഴ്ചയില്‍ ഇതു 9.03 ശതമാനമായിരുന്നു.

സവാള, ഉരുളക്കിഴങ്ങ്, പഴവര്‍ഗ്ഗങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് സൂചിക ഉയരാന്‍ കാരണമായത്. ഗവണ്‍മെന്റ് പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഇന്ധന വിലസൂചിക മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ ഭക്ഷ്യേതര വസ്തുക്കളുടെ വില സൂചിക 17.80 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച ഇത് 16.07 ശതമാനമായിരുന്നു.