ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ച്ചയിലും ഭക്ഷ്യബന്ധിത പണപ്പെരുപ്പനിരക്ക് റോക്കറ്റിലേറി കുതിക്കുന്നു. ജനുവരി 22ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 17.05 ശതമാനമായാണ് ഉയര്‍ന്നത്.

ഉള്ളിയുടേയും മറ്റ് പച്ചക്കറികളുടേയും വിലയിലുണ്ടായ വര്‍ധനവാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. ഉള്ളിയുടെ വിലയില്‍ 6.5 ശതമാനത്തിന്റെ വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിലയിലും വന്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി കേന്ദ്രം നടപ്പില്‍വരുത്തിയ നടപടികളൊന്നും കമ്പോളത്തില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് സൂചന. ഉള്ളിവില പിടിച്ചുനിര്‍ത്താനായി കേന്ദ്രം ഉള്ളി കയറ്റുമതി നിരോധിക്കുകയും പാക്കിസ്ഥാന്‍ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതി നടത്തുകയും ചെയ്തിരുന്നു.