മുംബൈ: രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഫെബ്രുവരി അവസാനം അവസാനിച്ച ആഴ്ച്ചയിലെ കണക്കുപ്രകാരം നിരക്ക് 8.31 ശതമാനമായാണ് വര്‍ധിച്ചത്.

കഴിഞ്ഞമാസം നിരക്ക് 8.23 ശതമാനമായിരുന്നു. റിസര്‍വ്വ് ബാങ്ക് ഈമാസാവസാനം അതിന്റെ വായ്പാനയം അവലോകനം ചെയ്യാനിരിക്കേയാണ് നിരക്കില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സുപ്രധാന നിരക്കുകളില്‍ വര്‍ധന വരുത്താന്‍ ഇത് പ്രേരകമാകുമെന്ന് സൂചനയുണ്ട്.

ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഭക്ഷ്യബന്ധിത പണപ്പെരുപ്പം 10.65 ശതമാനത്തിലെത്തിയിട്ടുണ്ട്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയുടെ വിലകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.