ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപെരുപ്പം കഴിഞ്ഞ ഏഴ് ആഴ്ചക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 8.84 ശതമാനമാണ് സെപ്റ്റംബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവിലപെരുപ്പം. മുന്‍ ആഴ്ചയില്‍ ഇതു 8.84 ശതമാനമാണ് ശതമാനമായിരുന്നു.

എന്നാല്‍ ഭക്ഷ്യവിലപെരുപ്പം താഴ്ന്നതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കില്ല. കാരണം ഗോതമ്പ് ഒഴിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വില ഉയരത്തില്‍ തന്നെ തുടരുകയാണ്. ഗോതമ്പിന് വില 2.72 ശതമാനം കുറഞ്ഞപ്പോള്‍ ഉള്ളിയുടെയും ഉരുളക്കിഴങ്ങിനിന്റെയും വിലയില്‍ യഥാക്രമം 2.9 ശതമാനവും 13.78 ശതമാനവും വര്‍ധനവുണ്ടായി. .

പച്ചക്കറിയുടെയും പാലിന്റെയും മത്സ്യത്തിന്റെയും വിലയിലും വര്‍ധനവുണ്ടായി. പച്ചക്കറിയുടെ വില 12.13 ശമതമാനവും പാലിന്റെ വില 10.38 ശതമാനവും മത്സ്യത്തിന് 9.28 ശതമാനവുമാണ് വര്‍ധനവാണുണ്ടായത്.

വിലപെരുപ്പം ഭക്ഷ്യവിലപെരുപ്പം സവാള, ഉരുളക്കിഴങ്ങ്, പഴവര്‍ഗ്ഗങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ എന്നിവയുടെ വില ഉയര്‍ന്നതാണ് സൂചിക ഉയരാന്‍ കാരണമായത്. ഗവണ്‍മെന്റ് പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഇന്ധന വിലസൂചിക മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ ഭക്ഷ്യേതര വസ്തുക്കളുടെ വില സൂചിക 17.80 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച ഇത് 16.07 ശതമാനമായിരുന്നു.