ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒക്ടോബര്‍ 16ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 15.53 ശതമാനത്തില്‍ നിന്നും 13.75 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

പുതിയ മൊത്തവില സൂചിക അനുസരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിനിടെ ഉയരുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ പ്രധാനപ്പെട്ട നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 2ന് ധനനയം വിലയിരുത്താനായി റിസര്‍വ് ബാങ്കിന്റെ പ്രധാനയോഗം ചേരുന്നുണ്ട്.