ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പത്തില്‍ വീണ്ടും നേരിയ വര്‍ധന രേഖപ്പെടുത്തി. മാര്‍ച്ച് 12ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 10.05 ആയിട്ടാണ് കൂടിയിരിക്കുന്നത്.

നേരത്തേ ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് 8.31 ശതമാനമായി വര്‍ധിച്ചിരുന്നു. തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തിയിരുന്നു. എന്നാല്‍ നിരക്കുവര്‍ധന വിപണിയില്‍ പ്രതിഫലിച്ചിട്ടില്ലെന്നാണ് സൂചന.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുകയറിയതും വിലപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില 30മാസത്തെ നിലവാരത്തില്‍ നിന്നും ഉയര്‍ന്ന് ബാരലിന് 120 ഡോളറെന്ന നിലയിലെത്തിയിട്ടുണ്ട്.