ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍ ലക്ഷ്യം കണ്ടിരിക്കുന്നു. രാജ്യത്തെ ഭക്ഷ്യ വില സൂചിക നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 1.81 ശതമാനമായി കുറഞ്ഞു.

മുന്‍പത്തെ ആഴ്ചയില്‍ 4.35 ശതമാനമായിരുന്നു ഭക്ഷ്യ വിലപ്പെരുപ്പം. പക്ഷേ ഇന്ധന വിലപ്പെരുപ്പം 15.24 ശതമാനമായി തുടരുകയാണ്.

രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്കിനെ കാര്യമായി സ്വാധീനിക്കുന്ന ഭക്ഷ്യവില സൂചിക താഴെയെത്തിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

പണപ്പെരുപ്പവും ഭക്ഷ്യ വിലപ്പെരുപ്പവും കുറയുന്ന സാഹചര്യത്തിലും രൂപയുടെ തുടര്‍ച്ചയായുള്ള വിലയിടിവാണ് സര്‍ക്കാര്‍ നേരിടുന്ന ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി.

Malayalam News
Kerala News in English