ന്യൂദല്‍ഹി: ഭക്ഷ്യബന്ധിത പണപ്പെരുപ്പം സകലറെക്കോര്‍ഡുകളും തകര്‍ത്ത് കുതിക്കുന്നു. ഡിസംബര്‍ 18ന് അവസാനിച്ച ആഴ്ച്ചയില്‍ നിരക്ക് 14.44 ശതമാനത്തിലെത്തി. 11.63 ശതമാനത്തിലെത്തിയിട്ടുണ്ട്.

ഉയര്‍ന്ന പണപ്പെരുപ്പവും ഇന്ധനവിലയിലെ വര്‍ധനവുമാണ് അവശ്യവസ്തുക്കളുടെ വില ഉയര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഉയരുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായി റിസര്‍വ് ബാങ്ക് റിപ്പോ. റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉള്‍പ്പടെയുള്ളവയില്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.